മുസ്‌ലിം സർവീസ് സൊസൈറ്റി കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം സർവീസ് സൊസൈറ്റി കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന്  തുടക്കമായി

കാസർകോട്: മുസ്‌ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. പുതുതായി രൂപീകരിച്ച കാസർകോട് യൂണിറ്റിൻ്റെ പ്രവർത്തനം കൂടുതൽ ഊര്ജിതമാക്കുന്നതിന് വേണ്ടിയാണ് മെമ്പർഷിപ്പ് ക്യാംബയിന് തുടക്കം കുറിച്ചത് എന്ന് ഭാരവാഹികൾ പറഞ്ഞു. മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്‌ഘാടനം ഹാരിസ് കടവത്ത് നിർവഹിച്ചു.

മാസംതോറും പ്രസിദ്ധീകരിക്കുന്ന എം.എസ്.എസ് ബുള്ളറ്റിൻ പ്രകാശനം നാസർ പടിഞ്ഞാർ നിർവ്വഹിച്ചു. ഭാരവാഹികളായ കബിർ ചെർക്കള, ഹനീഫ് നെല്ലിക്കുന്ന്. നാസർ ചെമ്മനാട്, മുജീബ് തളങ്കര, സമീർ ആമസോണിക്സ് എന്നിവർ സംബന്ദിച്ചു.

മുസ്‌ലിം സാമൂഹിക വിദ്യാഭ്യാസ സംഘടനയാണ് മുസ്‌ലിം സർവീസ് സൊസൈറ്റി അഥവാ എം.എസ്.എസ്. 1980-ൽ രൂപംകൊണ്ട സംഘടന വിദ്യാഭ്യാസപരമായും സാമൂഹികമായും സമുദായത്തെ സമുദ്ധരിക്കാൻ ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ട്. കേരളത്തിലും കേരളത്തിനു പുറത്തും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ഭാഗങ്ങളിൽ സംസ്ഥാന ആസ്ഥാനത്തിന് പുറമെ ശാഖകളും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

പണ്ഡിതരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും നിയമജ്ഞരും വ്യവസായ പ്രമുഖരും സാമൂഹിക പ്രവർത്തകരും സാധാരണക്കാരുമടങ്ങുന്ന വ്യത്യസ്ത തലങ്ങളിലുള്ള ആളുകൾ സംഘടനയുടെ ഭാഗമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ചാണ് സംഘടന പ്രവർത്തിക്കുന്നത്. കാസർകോടും ഇതിൻ്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

0Shares