‘ജാഗ്രത’ , ‘ക്ഷമത ‘ അളവ് തൂക്ക പരിശോധന കാസർകോട് ജില്ലയില്‍ കര്‍ശനമാക്കി; രണ്ടാം ഘട്ടം ഏപ്രില്‍ 18 മുതല്‍

  • Post category:local news
  • Reading time:1 min read
You are currently viewing ‘ജാഗ്രത’ , ‘ക്ഷമത ‘ അളവ് തൂക്ക പരിശോധന കാസർകോട്  ജില്ലയില്‍ കര്‍ശനമാക്കി; രണ്ടാം ഘട്ടം ഏപ്രില്‍ 18 മുതല്‍

കാസർകോട്: ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃ ബോധവത്കരണ പരിശോധന പരിപാടികള്‍ രണ്ട് സ്‌ക്വാഡുകളായി ജില്ലയില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ജില്ലയില്‍ 1601 വ്യാപാര സ്ഥാപനങ്ങളിലും, 53 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധന നടത്തി. ന്യൂനത കണ്ടെത്തിയ 97 വ്യാപാര സ്ഥാപനങ്ങളിലും, മൂന്ന് ഇന്ധന പമ്പുകളിലും നോട്ടീസ് നല്‍കി. രണ്ടാംഘട്ട പരിശോധനകള്‍ പൊതുവിതരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തി ഏപ്രില്‍ 18 മുതല്‍ ആരംഭിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി. ശ്രീനിവാസ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കച്ചവടസ്ഥാനങ്ങളില്‍ അളവ് തൂക്ക നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ലീഗല്‍മെട്രോളജി വകുപ്പ് നടത്തിവരുന്ന ‘ ജാഗ്രത’ പരിശോധനയും, ഇന്ധന വിതരണ സ്ഥാപനങ്ങളില്‍ നടത്തുന്ന ‘ക്ഷമത’ പരിശോധനയും ലോക ഉപഭോക്തൃ അവകാശ ദിനമായ മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്.

0Shares