ഓണം കെങ്കേമമാക്കാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടമൊരുങ്ങി; ‘ഓണം ഒരുമ 2017’ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

  • Post category:local news
  • Reading time:1 min read
You are currently viewing ഓണം കെങ്കേമമാക്കാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടമൊരുങ്ങി; ‘ഓണം ഒരുമ 2017’ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ഇക്കുറി ജില്ലാ ഭരണകൂടം ഓണാഘോഷം കെങ്കേമമായി ആഘോഷിക്കാന്‍ വിപുലമായപരിപാടികളൊരുക്കുന്നു. മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും സമഭാവനയുടേയും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ ജില്ലയില്‍ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യത്തിന മൂല്യച്യുതിയുണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ-പള്ളിക്കരഗ്രാമ പഞ്ചായത്തുകള്‍ ബി.ആര്‍. ഡി.സി, ഡി.ടി.പി.സി, നെഹ്‌റുയുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ജില്ലാകലക്ടര്‍ ജീവന്‍ബാബു കെ പറഞ്ഞു. 29ന് ചൊവ്വാഴ്ചരാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ദീര്‍ഘദൂര ഓട്ടമത്സരമാണ്ആഘോഷപരിപാടികളുടെ ആദ്യ ഇനം. മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും ക്രോസ്‌കണ്‍ട്രി മത്സരം ബേക്കല്‍ കോട്ടയിലാണ് സമാപിക്കുക. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപാ വീതം സമ്മാനം നല്‍കും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കര യൂണിറ്റ് പ്രോത്സാഹന സമ്മാനം നല്‍കും.30ന് ബുധനാഴ്ച ബേക്കല്‍ ബീച്ച് പാര്‍ക്ക് പള്ളിക്കരയില്‍ കുടുംബശ്രീ ഭക്ഷ്യമേള,പായസമേള, ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ വടംവലി മത്സരം. പുരുഷ വനിതാ ടീമുകള്‍ അണിനിരക്കും. വിജയികളാകുന്ന, പുരുഷടീമിന് യഥാക്രമം 10000രൂപ, 7000, 5000രൂപ ക്യാഷ് പ്രൈസും വനിതകള്‍ക്ക് 5000, 3000, 2000രൂപ ക്യാഷ് പ്രൈസും നല്‍കും. 31 നുംകുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സിഡിഎസ് പൂവിളി എന്ന പേരില്‍ മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ പാലക്കുന്ന് മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കുവരേ  ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കുന്ന ഫ്‌ളോട്ടുകളില്‍ മികച്ചതിന് 25000 രൂപ ക്യാഷ്‌പ്രൈസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ഫ്‌ളോട്ടുകള്‍ക്ക് 3000രൂപ വീതം നല്‍കും. തുടര്‍ന്ന് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വൈകീട്ട് ആറിന് ഔദ്യോഗിക ഉദ്ഘാടനം പി കരുണാകരന്‍ എം.പി നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എല്‍.എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്പ്രസിഡന്റുമാര്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

 

0Shares