
കാസർകോട്: രാജ്യത്ത് നടക്കുന്ന വ്യാപകമായ ഭരണകൂട വേട്ടക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സത്യം വിളിച്ചുപറഞ്ഞതിൻ്റെ പേരിലും ഇരകൾക്കു വേണ്ടി നീതിപീഠത്തെ സമീപിച്ചതിൻ്റെ പേരിലും രാജ്യത്ത് മനുഷ്യാവകാശ പ്രവർത്തകരെയും, മാധ്യമപ്രവർത്തകരെയും, പോലീസ് ഉദ്യോഗസ്ഥരെയും വേട്ടയാടി ജയിലറകളിലടക്കുന്ന ഭരണകൂട വേട്ടക്കെതിരെ മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി മുസ്‌ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ജില്ലയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചത്.
ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ്പ്രസിഡന്റ് ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെർക്കള യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ്,അബ്ബാസ് ബീഗം,മുഹമ്മദ്കുഞ്ഞി തായലങ്ങാടി,സഹീർ ആസിഫ്,ഖാലിദ് പച്ചക്കാട്,എം.എച്ച് അബ്ദുൽ ഖാദർ,അജ്മൽ തളങ്കര,ബി.യു അബ്ദുല്ല,വെൽക്കം മുഹമ്മദ്,സർഫ്രാസ് പട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.
