Categories
മാലിന്യ സംസ്‌ക്കരണത്തിലെ മുന്നേറ്റം നാടിൻ്റെ അഭിവൃദ്ധിയുടെ സൂചകം; ചീഫ് സെക്രട്ടറി
Trending News





കാസറഗോഡ്: മാലിന്യ സംസ്‌ക്കരണ രംഗത്ത് നാം ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യാധിയായി പങ്കെടുക്കുകയായിരുന്നു അവര്‍. ഘട്ടം ഘട്ടമായുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തി വരുന്നത്. ഒരു കാലത്ത് വെളിയിട വിസര്‍ജ്ജനത്തിനെതിരെ ക്യാമ്പയിനുകള്‍ നടന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ ഹരിതകര്‍മ്മ സേന, ക്ലീന്‍ കേരള കമ്പനി, എം.സി.എഫ്, ആര്‍.ആര്‍.എഫ്, ഡബിള്‍ ചേമ്പര്‍ ഇന്‍സിനേറ്റര്‍ തുടങ്ങി വിവിധ ഉപാധികള്‍ ഉപയോഗിച്ച് വരികയാണ് കേരളം.
Also Read
മാലിന്യം കൈകാര്യം ചെയ്യുന്ന രീതി ഒരു നാടിൻ്റെ അഭിവൃദ്ധിയുടെ ലക്ഷണമാണെന്നും അത് നല്ല രീതിയില്‍ നടത്താന്‍ നമ്മുടെ നാടിനു കഴിയുന്നുണ്ടെനന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കൂടാതെ വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മണ്ണിനടിയല്‍ അകപ്പെട്ട വീടുകള്‍ കണ്ടെത്തുന്നതിന് വരെയും ഹരിതമിത്രം ആപ്പ് നിര്‍ണ്ണായകമായെന്നും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്നതിന് ഹരിതമിത്രം ആപ്പിലൂടെ സാധിച്ചു. പരിമിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Sorry, there was a YouTube error.