കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ; ആഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു

You are currently viewing കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ; ആഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ പ്രകാശനം ചെയ്തു

കാസർകോട്: കാസർകോട്ടെ വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസമർപ്പിച്ച മുബാറക്ക് സിൽക്‌സ്, 75 ആം വാർഷിക ആഘോഷ നിറവിൽ. 1950-ൽ, കാസറഗോഡ് ജില്ല രൂപീകരിക്കുന്നതിന് മുമ്പ് ഒരു ചെറിയ പട്ടണത്തിൽ മുഹമ്മദ് മുബാറക് ഹാജിയുടെ മേൽനോട്ടത്തിൽ തുടക്കം കുറിച്ച മുബാറക് ടെക്‌സ്റ്റൈൽസ് എന്ന സ്ഥാപനമാണ് പിന്നീട് മുബാറക്ക് സിൽക്‌സ് എന്ന രൂപത്തിൽ ഇപ്പോഴും വ്യാപാര യാത്ര തുടരുന്നത്. അക്കാലത്തെ സൗമ്യമായ അരങ്ങേറ്റം, ഇന്ന് ഏഴര പതിറ്റാണ്ടുകൾ പിന്നിട്ടു, തലമുറകളിലൂടെ തിളങ്ങി മുന്നേറുകയാണ് ഈ സ്ഥാപനം. മുബാറക്ക് ഹാജിയുടെ മൂന്നാം തലമുറക്കാരായ പേരമക്കൾക്കൊപ്പം മകൻ അബൂ മുബാറക്കും ഇന്ന് നേതൃനിരയിൽ സജീവമാണ്.

കാലഘട്ടത്തിൻ്റെ മാറ്റങ്ങളുമായി അണിചേർന്നാണ് മുബാറക് സിൽക്‌സും മുന്നോട്ട് പോകുന്നത്. ഒട്ടേറെ ഉപഭോക്താക്കളുടെ സ്നേഹം പിടിച്ചുപറ്റിയ മുബാറക്ക് സിൽക്‌സ് ഇന്ന് റീട്ടെയിലിനൊപ്പം പ്രൊഡക്ഷൻ, വിതരണ മേഖലകളിലും ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. കാസറഗോഡും കാഞ്ഞങ്ങാഡുമായി നിലവിൽ ഷോറൂമുകളുള്ള മുബാറക്ക് സിൽക്‌സ്, വിവിധ ബ്രാൻഡുകളുടെ വിപുലമായ വിതരണ ശൃംഖല, മാറ്റങ്ങളോട് യോജിച്ച് മുന്നോട്ട് പോകുന്നുണ്ട്.

75 വർഷത്തെ പുരോഗതിയും പാരമ്പര്യവും ആഘോഷിക്കുമ്പോൾ, ഏറ്റവും മികച്ച ഉപഭോക്തൃസേവനവും വിട്ട് വീഴ്ചയില്ലാത്ത ഗുണനിലവാരവും മുറുകെ പിടിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മാനേജ്‌മെന്റ്റ് ഉറപ്പ് നൽകുന്നു.
ഉപഭോക്താക്കൾ ഇതുവരെ നൽകിയ സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണയ്ക്കും നന്ദിഅറിയിച്ചു. മുന്നോട്ടുള്ള യാത്രയിൽ കൂടെയുണ്ടാകണം എന്ന അഭ്യർത്ഥനയും പ്രതിനിധികൾ മുന്നോട്ട് വെച്ചു.

75 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ എൻ.എ നെല്ലിക്കുന്ന് MLA , പ്രമുഖ വ്യവസായി എൻ.എ അബൂബക്കർ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ റഹീം ചൂരി സ്വാഗതം പറഞ്ഞു. അബു മുബാറക് അധ്യക്ഷത വഹിച്ചു. പഴയകാല വസ്ത്ര വ്യാപാരികളായ മൊയ്‌ദീൻ കുഞ്ഞി സുൽസൺ, ജനാർദ്ദനൻ കണ്ണൻസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുജീബ് ഉത്തരദേശം, A.M കടവത്ത്, കമാൽ ചാപ്പക്കൽ, ജോയ് ആർട്ടിക്, ചന്ദ്രമോഹൻ മനോരമ, പാദൂർ കോംപ്ലക്സിലെ വ്യാപാരികളും മുബാറക്കിൻ്റെ കുടുംബാംഗങ്ങളും സ്റ്റാഫ്‌ അംഗങ്ങളും പങ്കെടുത്തു.

0Shares