Categories
കാസര്‍കോട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു
Trending News





കാസര്‍കോട്: എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറം, തളങ്കര ബാങ്കോട്, തുരുത്തി, അണങ്കൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, കൗണ്‍സിലര്‍മാരായ സൈനുദ്ദീന്‍ ബി.എസ്, ഇഖ്ബാല്‍ ബാങ്കോട്, മജീദ് കൊല്ലമ്പാടി, സിദ്ദീഖ് ചക്കര, അജിത് കുമാരന്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, ആര്‍.ഗംഗാധരന്‍, ജി.നാരായണന്‍, അഡ്വ.സാജിദ് കമ്മാടം, അജ്മല്‍ തളങ്കര, മുനീര്‍ ബാങ്കോട്, ജലീല്‍ അണങ്കൂര്‍, ഷമീം ബാങ്കോട്, മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി, ശ്രീ.കുറുമ്പ ക്ഷേത്ര സ്ഥാനികന്‍മാര്‍, ശരത്, സത്താര്‍ ഹാജി തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.