
സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ ജനുവരി അഞ്ചിന് തുറക്കും. കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള ലോക്ഡൗണിൽ കഴിഞ്ഞ ഒമ്പതു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകളാണ് ജനുവരി അഞ്ചിന് തുറക്കുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം സിനിമാ തിയറ്ററുകൾ തുറക്കാനെന്ന് പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
