Trending News





ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്ക് ഒപ്പം ബി.ജെ.പിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. 72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്‌തു. ജോര്‍ജ് കുര്യനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്‌കരി, പിയൂഷ് ഗോയല്‍, അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ്.ജയശങ്കര്‍,മനോര്‍ഹല്‍ ലാല്‍ ഖട്ടാര്‍, എച്ച്.ഡി കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയല്‍,ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതിന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച).
രാജീവ് രഞ്ജന്‍ സിങ് (ജെ.ഡി.യു), സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്ര കുമാര്‍, രാം മോഹന്‍ നായിഡു കിഞ്ജാരപ്പു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജൂവല്‍ ഓറം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്‌ണവ്, ജ്യോതിരാദിത്യ സിന്ധ്യ,ഗജേന്ദ്ര ശെഖാവത്ത്, അന്നപൂര്‍ണ ദേവി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, മന്‍സൂഖ് മാണ്ഡവ്യ, ജി.കിഷന്‍ റെഡ്ഡി,ചിരാഗ് പാസ്വാന്‍(എല്‍.ജെ.പി), സി.ആര്‍ പാട്ടീല്‍, റാവു ഇന്ദ്രജിത്ത് സിങ്, തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
സഹമന്ത്രിമാര്‍ -സ്വതന്ത്ര ചുമതലയുള്ളവര്‍
ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍, പ്രതാപ് റാവു ജാദവ് (ശിവസേന), ജയന്ത് ചൗധരി (ആല്‍.എല്‍.ഡി), ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കിഷന്‍ പാല്‍ സിങ്.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡണ്ട് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡണ്ട് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.

Sorry, there was a YouTube error.