
യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം.എം ഹസ്സനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. എം.എൽ.എമാരും എം.പിമാരും മാത്രമല്ല കെ.സി.സി ഭാരവാഹികളും ഹസ്സനെ മാറ്റണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലാണ് പരാതി. ഹസ്സനുമായി മുന്നോട്ട് പോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് ഇത് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
വെൽഫെയർ പാർട്ടി നേതാക്കളെ ഹസ്സൻ കണ്ടതടക്കമുള്ള കാര്യങ്ങൾ കത്തിൽ പരാമർശിക്കുന്നുണ്ട്. കെ.പി.സി.സി നേതൃത്വത്തെ പരസ്യമായി എതിർത്തു. പാർട്ടിയോട് ആലോചിക്കാതെ നിലപാടുകൾ പരസ്യമാക്കി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെൽഫെയർ പാർട്ടി നേതാക്കളെ കണ്ടത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നുതുടങ്ങിയ കാര്യങ്ങളും നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
