Categories
മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു; വിയോഗം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍; മയ്യത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും
Trending News





കോഴിക്കോട് / കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും എസ്.വൈ.എസ് സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ മെട്രോ മുഹമ്മദ് ഹാജി (68) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയിലെ മത സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം കാസർകോടിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
Also Read
മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കര്‍ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യുനപക്ഷ വിദ്യഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ചിത്താരി ക്രസന്റ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു.

മെട്രോ മുഹമ്മദ് ഹാജിയുടെ മയ്യത്ത് നിസ്കാരം കോഴിക്കോട് സി.എച്ച് സെന്ററിൽ നടക്കും. മയ്യത്ത് നിസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തുടർന്ന് കാഞ്ഞങ്ങാട്ടേ വസ്തയിലേക്ക് കൊണ്ടുപോകും.
ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു, മുനിയംകോട് സൈനബ് എന്നിവരുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന, നിഷാന, ഷമീന, ഷമീമ, അസൂറ. സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.

Sorry, there was a YouTube error.