ആശ വർക്കേഴ്സ് യൂണിയൻ മാർച്ചും, ധർണ്ണയും നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing ആശ വർക്കേഴ്സ് യൂണിയൻ മാർച്ചും, ധർണ്ണയും നടത്തി

കാഞ്ഞങ്ങാട്: ആശാ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യൂ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ മാർച്ചും, ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം സ: കെ ചന്ദ്രൻ ഉൽഘാടനം ചെയ്തു. പി ബീനയുടെ അധ്യക്ഷത വഹിച്ചു. ശൈലി അപ്പിന് ഉപകരണങ്ങളും, ഒരാൾക്ക് 20 രൂപ ഇൻസെന്റീവും, ആറ് മാസം സമയവും അനുവദിക്കുക. ഹോണറേറിയം 15,000 രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 വയസും, പിരിയുമ്പോൾ അഞ്ച് ലക്ഷം രൂപയും അനുവദിക്കുക. പെൻഷൻ 5000 രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. സി.എം സൈനബ, കെ.സതിഎന്നിവർ സംസാരിച്ചു. ടി സവിത കുമാരി സ്വാഗതം പറഞ്ഞു.

0Shares