
കാസര്‍കോട്: ആവശ്യമരുന്നിനായുള്ള കഴിഞ്ഞ ദിവസത്തെ വിളി വിളിയെത്തിയത് വൃക്ക രോഗത്താൽ തീർത്തും അവശനായ വെള്ളിക്കോത്തെ കണ്ണി കുളങ്ങരയിലെ മോട്ടോർ സൈക്കിൾ മെക്കാനിക്കായിരുന്ന ശശിയിൽ നിന്നാണ്. ഇതിനായി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടത് മാധ്യമ പ്രവർത്തകനായ ബൈജുവാണ്.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നു ഇവരുടേത്. ഡയാലിസിസിനായി ആഴ്ചയിൽ 4000/ രൂപയും മരുന്നി നായി 10 ദിവസത്തേക്ക് 2500/ രൂപയും ചികിത്സക്കായി വേണം. മംഗലാപുരം കെ. എം. സി യിൽ നിന്നാണ് ശശി ചികിത്സ തേടി വരുന്നത്. ഇവിടെ സങ്കടകരമായ അവസ്ഥ ആർ.ടി.ഒയെ അറിയിച്ചപ്പോൾ ഇപ്രാവശ്യം മരുന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സ്റ്റാഫ് ക്ലബ് വഴിയെടുക്കാമെന്ന് അറിയിക്കുകയും ഒരൽപം കരുതൽ വീട്ടിലേക്കായി എത്തിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. അത് പ്രകാരം ചെയ്യുകയും ചെയ്തു.
സുമനസുകളുടെ കരുതൽ ഇക്കാര്യത്തിൽ വേണമെന്ന് മാധ്യമ പ്രവർത്തകൻ ബൈജൂ കാഞ്ഞങ്ങാടും ശശിയെ സഹായിച്ചു വരുന്ന സാമൂഹ്യ പ്രവർത്തകൻ അശോകനും അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കണമെന്നും ആവശ്യമുയർന്നു. മോട്ടോർ വാഹന വകുപ്പ് സംഘത്തിൽ എൻഫോർസ്‌മെന്റ് വിഭാഗം എം. വി. ഐ മാരായ പി.വി രതീഷ് , ടി. വൈകുണ്ഠൻ എ. എം. വി. ഐ എം.വി പ്രഭാകരൻ ഡ്രൈവർ മനോജ് കുമാർ എന്നിവർ ഉൾപെട്ടിരുന്നു.
