നേതൃത്വത്തിന്‍റെ ബാലപാഠം നല്‍കിയ വിദ്യാലയത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മഞ്ചേശ്വരം എം.എല്‍.എ

You are currently viewing നേതൃത്വത്തിന്‍റെ ബാലപാഠം നല്‍കിയ വിദ്യാലയത്തിലെ പ്രവേശനോത്സവം  ഉദ്ഘാടനം ചെയ്ത് മഞ്ചേശ്വരം എം.എല്‍.എ

കാസര്‍കോട്: നേതൃത്വത്തിന്‍റെ ബാലപാഠം നല്‍കിയ വിദ്യാലയത്തിലെ പ്രവേശനോത്സവം നിയമസഭാ മന്ദിരത്തിന് മുന്നില്‍ നിന്നും ഉദ്ഘാടനം ചെയ്ത് എം.എല്‍.എ എ.കെ.എം അഷറഫ്. ബങ്കര മഞ്ചേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം എ.കെ.എം അഷറഫ് എം എൽ എ ഓണ്‍ലൈനിലെത്തി ഉദ്ഘാടനം ചെയ്തു. അക്ഷര മധുരം നുകരാനെത്തുന്ന പുതിയ കുട്ടികള്‍ക്ക് മുന്നില്‍ രണ്ട് പ്രാവശ്യം സ്‌കൂള്‍ ലീഡറായ ഓര്‍മ്മകള്‍ അദ്ദേഹം അയവിറക്കി. പുതിയ കുരുന്നുകളെ എം.എല്‍.എ സ്വാഗതം ചെയ്തു.

ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ബി.എം അഷ്‌റഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷമീന, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ മൊന്തന്തേരോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷംസീന മഞ്ചേശ്വരം എ.ഇ.ഒ വി. ദിനേശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് അസ്മ, സി. ഗായത്രി, എം.വി ബിന്ദു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എ. സുനീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. പ്രതിഭ നന്ദിയും പറഞ്ഞു.

0Shares