Categories
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, മാണിയൂർ ഉസ്താദിൻ്റെ വിയോഗം; നഷ്ടമായത് സൂഫിവര്യനായ പണ്ഡിതനെ
Trending News





കണ്ണൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 76 വയസ്സായിരുന്നു. മാണിയൂർ ഉസ്താദ് എന്ന പേരിലായിരുന്നു സൂഫിവര്യനുമായ ഉസ്താദ് അറിയപ്പെട്ടിരുന്നത്. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും പുത്രനാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയ നിരവധി സുപ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

Sorry, there was a YouTube error.