മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • Post category:entertainment
  • Reading time:1 min read
You are currently viewing മണിരത്‌നത്തിന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ മണിരത്നത്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ബുള്ളറ്റിനിലൂടെ മണിരത്നത്തിന്‍റെ ആരോഗ്യ വിവരങ്ങൾ ആശുപത്രി അധികൃതർ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിരത്നം തന്‍റെ വരാനിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവത്തിന്‍റെ പണിപ്പുരയിലായിരുന്നു. ജൂലൈ എട്ടിന് പൊന്നിയിൻ സെൽവത്തിന്‍റെ ടീസർ ലോഞ്ചിൽ അദ്ദേഹം പങ്കെടുത്തിരുന്നു. 

വിക്രം, ജയം രവി, ഐശ്വര്യ റായ്, കാർത്തി, ജയം രവി, തൃഷ, മോഹൻ ബാബു, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. സംഗീതം എ.ആർ. റഹ്മാൻ, രവി വർമ്മൻ എന്നിവരാണ് ഛായാഗ്രാഹകർ. മണിരത്നവും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

0Shares