Categories
18.6 മില്യൺ പ്രേക്ഷകരുടെ മനം കവർന്ന് മഹാരാജ; വിജയ് സേതുപതി ചിത്രം നെറ്റ്ഫ്ലിക്സിൽ റെക്കോർഡുകൾ തകർത്തപ്പോൾ
Trending News





ചെന്നൈ: 2024 ല്‍ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര്‍ കണ്ട ചിത്രമായി വിജയ് സേതുപതിയുടെ ‘മഹാരാജ’. 18.6 മില്യൺ പ്രേക്ഷകരാണ് ഇതുവരെ നെറ്റ്ഫ്ലിക്സിൽ മാത്രം കണ്ടത്. ബോളിവുഡ് ചിത്രങ്ങളായ ‘ക്രൂ’, ‘ലാപതാ ലേഡീസ്’, ‘ഫൈറ്റർ’ എന്നിവയെ പിന്തള്ളിയാണ് ‘മഹാരാജ’ ഒന്നാമതെത്തിയത്. ആദ്യ പത്ത് സ്ഥാനത്തുള്ള ഏക സൗത്ത് ഇന്ത്യൻ ചിത്രവും ഇതുതന്നെ. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ‘മഹാരാജ’ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലെത്തിയ ചിത്രമാണ്. 100 കോടിക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് ഈ വിജയ് സേതുപതി ചിത്രം നേടിയത്.
Also Read
നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ആയത് മുതൽ നിരവധി പ്രേക്ഷകരാണ് ചിത്രത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും മാത്രമല്ല വിദേശരാജ്യങ്ങളില്‍ നിന്നും മഹാരാജയ്ക്ക് കാഴ്ചക്കാരുണ്ടായിരുന്നു. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി.എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിൻ്റെയും ദ റൂട്ടിൻ്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.

Sorry, there was a YouTube error.