Categories
മാലിക് ദീനാർ ആശുപത്രിയുമായി സഹകരിച്ച് കെ.എസ് അബ്‌ദുല്ല മെമ്മോറിയൽ സി.എച്ച് സെൻ്റർ ഹെൽത്ത് സ്‌കീം നടപ്പിലാക്കും.
വാർഡ് അടിസ്ഥാനത്തിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യും
Trending News





കാസർകോട്: സി.എച്ച് സെൻ്റർ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയുമായി സഹകരിച്ച് കെ.എസ് അബ്‌ദുല്ല മെമ്മോറിയൽ കാസർകോട് സി.എച്ച് സെൻ്റർ ഹെൽത്ത് സ്‌കീം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട രോഗികൾക്ക് ഹെൽത്ത് കാർഡ് നൽകി സൗജന്യ നിരക്കിൽ ചികിത്സ നൽകും.
Also Read

വാർഡ് അടിസ്ഥാനത്തിൽ അർഹരായ രോഗികളെ കണ്ടെത്തി അവർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യും. കാസർകോട്, മഞ്ചേ ശ്വരം താലൂക്കിലുള്ളവരെ ആയിരിക്കും ആദ്യം ഈ സ്‌കീമിൽ പരിഗണിക്കുക. 2023 ഏപ്രിൽ ഒന്നിന് സ്‌കീം പ്രാബല്യത്തിൽ വരും.

1972ൽ കാസർകോട് തളങ്കരയിൽ പ്രമുഖ വ്യവസായിയും മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തകനുമായ കെ.എസ്. അബ്‌ദുല്ല സ്ഥാപിച്ച ചാരിറ്റബിൾ ആശുപത്രിയാണ് കാസർകോട് സി.എച്ച് സെൻ്ററുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നൽകിയത്. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ കീഴിൽ ആമ്പുലൻസ് സേവനം, അഗതികളെ സംരക്ഷിക്കുന്ന സ്നേഹവീട് തുടങ്ങിയ പദ്ധതി ഇപ്പോൾ നടപ്പിലാക്കി വരുന്നു.

നിരവധി പാവപ്പെട്ട രോഗികൾക്ക് സി.എച്ച് സെൻ്റർ ഹെൽത്ത് സ്‌കീം പ്രയോജനപ്പെടുമെന്നും ഭാരവാഹികൾ പറഞ്ഞു. സി.എച്ച്. സെൻ്റർ കാസർകോടിൻ്റെ വെബ് സൈറ്റ് chcentrekasaragod.in
ചെയർമാൻ ലത്തീഫ് ഉപ്പള ഗേറ്റ് നിർവ്വഹിച്ചു. അബ്ദുൽ ലത്തീഫ് ഉപ്പളഗേറ്റ് (സി.എച്ച് സെൻ്റെർ ചെയർമാൻ),
അബ്ദുൾ കരീം സിറ്റിഗോൾഡ് (വർക്കിംഗ് ചെയർമാൻ), മാഹിൻ കേളോട്ട് (ജനറൽ കൺവീനർ), എൻ.എ അബൂബക്കർ (ട്രഷറർ).

സി.ടി അഹമദലി, യഹ്‌യ തളങ്കര, കെ.എസ് അൻവർ സാദത്ത് (എം.ഡി. മാലിക്ദീനാർ ആശുപത്രി), എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, അസീസ് മരിക്കെ, അഷ്റഫ് എടനീർ (കോ ഓഡിനേറ്റർ സി.എച്ച് സെൻ്റെർ), എ എം കടവത്ത്,
അബ്ദുല്ലകുഞ്ഞി ചെർക്കള, എം.അബ്ബാസ്, എ.ബി ശാഫി, സഹീർ ആസിഫ്, അൻവർ ചേരങ്കൈ,
ഖാദർ അണങ്കൂർ, ഹാഷിം കടവത്ത്, കെ.എം ബഷീർ, ഹാരിസ് ചൂരി, നാസർ ചായിൻ്റെടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, അസ്ലം പടിഞ്ഞാർ, ഹനീഫ് നെല്ലിക്കുന്ന് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Sorry, there was a YouTube error.