യു.എം ഉസ്താദ് പ്രാർത്ഥനാസദസ്സും അനുസ്മരണവും സംഘടിപ്പിച്ചു; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing യു.എം ഉസ്താദ് പ്രാർത്ഥനാസദസ്സും അനുസ്മരണവും സംഘടിപ്പിച്ചു; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാൽ(കാസറഗോഡ്): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സീനിയർ ഉപാധ്യക്ഷനും മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന മർഹൂം ശൈഖുനാ യു.എം. ഉസ്താദിൻ്റെ അനുസ്മരണാർത്ഥം ദിക്റ്–ദുആ മജ്‌ലിസും അനുസ്മരണ സമ്മേളനവും എം.ഐ.സി ക്യാമ്പസ്സിൽ സംഘടിപ്പിച്ചു. ദിക്റ്–ദുആ മജ്‌ലിസിന് ശേഷം ആരംഭിച്ച അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉത്തര മലബാറിലെ വൈഞ്ജാനിക നവോത്ഥനത്തിന് വേണ്ടി പ്രവർത്തിച്ച മഹത് വ്യക്തിത്വമാണ് യു.എം ഉസ്താദ് എന്ന് അദ്ദേഹം അനുസ്മരിച്ചു. മദ്റസ മാനേജ്മെൻറ് സംസ്ഥാന ഉപാധ്യക്ഷൻ എം.എസ് തങ്ങൾ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു. എം.ഐ.സി വർക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി ആമുഖ ഭാഷണം നടത്തി. സിദ്ദീഖ് നദ്‌വി ചേരൂർ പരിപാടിയുടെ സമാപന സന്ദേശം നൽകി.

പരിപാടിയിൽ ചട്ടഞ്ചാലിലെ എം.ഐ.സി ക്യാമ്പസിൽ നാൽപത് ലക്ഷം രൂപ ചെലവ് വരുന്ന അത്യാധുനിക സൗകര്യങ്ങളടങ്ങിയ യു.എം ഉസ്താദ് സ്മാരക ഓപ്പൺ ഓഡിറ്റോറിയം പ്രഖ്യാപനം നടത്തി. ജില്ലാ മുശാവറ അംഗങ്ങളായ ചെങ്കള അബ്ദുല്ല ഫൈസി, കെ.ടി അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ തുടങ്ങിയവർ സംസാരിച്ചു. എം.ഐ.സി ട്രഷറർ കെ.കെ അബ്ദുള്ള ഹാജി ഖത്തർ, ഇബ്രാഹിം ഹാജി കുണിയ, വൈസ് പ്രസിഡന്റുമാരായ ബേർക്ക അബ്ദുല്ല ഹാജി, നെക്കര അബൂബക്കർ ഹാജി, സുലൈമാൻ മല്ലം, സെക്രട്ടറിമാരായ ടി.ഡി കബീർ, ഇ.അബൂബക്കർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. മുത്തഅല്ലിമീങ്ങൾ, സാദാതീങ്ങൾ, പണ്ഡിതന്മാർ, പൗരപ്രമുഖർ തുടങ്ങി ആയിരങ്ങൾ പരിപാടിയിൽ പങ്കാളികളായി. സ്ത്രീകളടക്കം നിരവധി പേർ സംബന്ധിച്ച പരിപാടിയിൽ എം.എസ് തങ്ങൾ മദനി സമാപന ദുആ മജ്‌ലിസിന് നേതൃത്വം നൽകി. പരിപാടിക്ക് എത്തിയ എല്ലാവർക്കും അന്നദാനവും നൽകി.

0Shares