മല്ലം മധുവാഹിനി പുഴയിൽ തുണി അലക്കാൻ പോയ സ്ത്രീ ഒഴുക്കിൽപെട്ട് മരിച്ചു; ദുഃഖത്തിൽ നാടും നാട്ടുകാരും..

You are currently viewing മല്ലം മധുവാഹിനി പുഴയിൽ തുണി അലക്കാൻ പോയ സ്ത്രീ ഒഴുക്കിൽപെട്ട് മരിച്ചു; ദുഃഖത്തിൽ നാടും നാട്ടുകാരും..

ബോവിക്കാനം: മുളിയാർ പഞ്ചായത്തിലെ മല്ലം മധുവാഹിനി പുഴയിൽ ഒഴുക്കിൽ പെട്ട് ഒരു സ്ത്രീ മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക എന്ന ഗോപി 75 ണ് മരണപ്പെട്ടത്. പരേതനായ നാണു മണിയാണിയുടെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു. കാണാതായതോടെ തിരച്ചിലി നടത്തുകയായിരുന്നു.

ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്ത് നിന്നുമാണ് മൃതദേഹം ലഭിച്ചത്. അപകട മരണം നാട്ടുകാരെ ഒന്നടങ്കം സംഘടത്തിലാക്കി. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: ബാലകൃഷ്ണൻ, രാജീവി, കുസുമ, മാലിങ്കൻ, മധു, സുധനൻ, പരേതയായ കലാവതി. മരുമക്കൾ: ചന്ദ്രാവതി, ബാലകൃഷ്ണൻ, ദിവ്യ, രേഖ, അനില, ഉമേശൻ, പരേതനായ കൊഗ്ഗു മണിയാണി.

0Shares