അജാനൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടന്നു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു

You are currently viewing അജാനൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടന്നു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂർ കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കർഷകദിന ആഘോഷം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ കർഷകദിന ആഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകരെയും കുട്ടി കർഷകനെയും അദ്ദേഹം പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുകയും ചെയ്തു. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. രാഘവേന്ദ്ര കാർഷിക പദ്ധതികളുടെ വിശദീകരണം നടത്തി. അജാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ , ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രൻ മാസ്റ്റർ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം. രാഘവൻ, പി. രാധാകൃഷ്ണൻ, ഗംഗാധരൻ പള്ളിക്കാപ്പിൽ, പി.വി. ബാലകൃഷ്ണൻ,

കെ. അജിത് കുമാർ, വി.എം. അനീഷ് എന്നിവർ സംസാരിച്ചു. കർഷക ദിനത്തിൽ മികച്ച ജൈവ പച്ചക്കറി കർഷകൻ വി.കേളു, മികച്ച സമ്മിശ്ര കർഷകൻ എ.രത്നാകരൻ കളിയങ്ങാനം, മികച്ച കർഷക തൊഴിലാളി സി. വേണുഗോപാലൻ, മികച്ച ക്ഷീരകർഷകൻ ഗോകുൽ. ആർ.രാംനഗർ, മികച്ച യുവ കർഷകൻ വി.എം അനീഷ്, മികച്ച നെൽ കർഷകൻ കെ.അജിത് കുമാർ കുന്നരുവത്ത്, മികച്ച പ്രത്യേക വിഭാഗം കർഷക വി. കല്യാണി, മികച്ച തെങ്ങ് കർഷക വി.എം. സുശീല പള്ളോട്ട്, മികച്ച തെങ്ങുകയറ്റ തൊഴിലാളി കെ.അമ്പു മാട്ടുമ്മൽ, വിദ്യാർത്ഥി കർഷകൻ മുഹമ്മദ് ഷിബിലി ശരീഫ് എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.നാരായണൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ക്ലാസുകളും കർഷകരുടെയും മറ്റുള്ളവരുടെയും ഗാനാലാപനവും സംഘ നൃത്തവും നാടൻപാട്ടും വിവിധ കലാപരിപാടികളും അരങ്ങേറി.

0Shares