ലൈഗര്‍ ആദ്യ ദിനം 33 കോടിയിലധികം; പരാജയമല്ല, തിയേറ്ററില്‍ ചലനം ഉണ്ടാക്കിയെന്ന് നിര്‍മ്മാതാക്കള്‍

You are currently viewing ലൈഗര്‍ ആദ്യ ദിനം 33 കോടിയിലധികം; പരാജയമല്ല, തിയേറ്ററില്‍ ചലനം ഉണ്ടാക്കിയെന്ന് നിര്‍മ്മാതാക്കള്‍

ചെന്നൈ: തെന്നിന്ത്യന്‍ താരം വിജയ് ദേവര കൊണ്ടയും ബോളിവുഡ് നായിക അനന്യ പാണ്ഡേയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രം ലൈഗറിൻ്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. രാജ്യം മുഴുവന്‍ ഗംഭീര പ്രചരണ പരിപാടികളോടെ എത്തിയ ചിത്രം റിലീസ് ദിവസം നേടിയത് 33.12 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മ്മിച്ച കരണ്‍ ജോഹറിൻ്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് കളക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

ലൈഗറിന് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ലഭിച്ചത് 19 കോടി രൂപയാണ്. തെലുങ്ക് പതിപ്പ് 15 കോടി നേടിയപ്പോള്‍ വലിയ പ്രതീക്ഷകളോടെ എത്തിച്ച ഹിന്ദി പതിപ്പില്‍ നിന്ന് 1.75 കോടി രൂപ മാത്രമാണ് നേടാനായത്. ലൈഗറിനെതിരെ വ്യാപകമായി നടന്ന ബോയ്‌കോട്ട് ക്യാമ്പയ്‌നാണ് ഹിന്ദി പതിപ്പില്‍ കളക്ഷന്‍ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ചിത്രത്തിൻ്റെ ആദ്യ ദിന ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നായിരുന്നു നേരത്തെ പുറത്തെത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ചിത്രം 35 കോടിക്കടുത്ത് നേടുമെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്. ചിത്രത്തില്‍ ഒരു കിക്ക് ബോക്‌സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

0Shares