പ്രിയതാരം സിന്ധുവിന് പിറകെ സ്വര്‍ണ ശോഭയില്‍ ലക്ഷ്യയും; ബര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ഗുഡ്‌മിന്‍റണ്‍, വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹം

You are currently viewing പ്രിയതാരം സിന്ധുവിന് പിറകെ സ്വര്‍ണ ശോഭയില്‍ ലക്ഷ്യയും; ബര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ഗുഡ്‌മിന്‍റണ്‍, വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹം

ബര്‍മിങ്ഹാം: കോമണ്‍ വെല്‍ത്ത് ഗെയിംസ് ബാഡ്മി ബാഡ്‍മിന്‍റണില്‍ പി.വി സിന്ധുവിന്‍റെ സ്വര്‍ണനേട്ടത്തിന് പിന്നാലെ യുവതാരം ലക്ഷ്യ സെന്നിലൂടെ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തകര്‍ത്താണ് ലക്ഷ്യ സെന്‍ ഒന്നാമതെത്തിയത്.

ആദ്യ ഗെയിം 19- 21ന് നഷ്ടമായ ശേഷമാണ് ശക്തമായ പോരാട്ടത്തിലൂടെ ലക്ഷ്യ സെന്‍ സ്വര്‍ണ നേട്ടത്തിലെത്തിയത്.

രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ 8- 9ന് പിന്നിലായിരുന്നു. എന്നാല്‍, ശേഷം 13 പോയിന്‍റുകള്‍ തുടര്‍ച്ചയായി നേടി 21- 9ന് ഗെയിം നേടി. മൂന്നാം ഗെയിം 21- 16നും സ്വന്തമാക്കി ജേതാവാകുകയായിരുന്നു.

വനിത വിഭാഗത്തില്‍ പി.വി സിന്ധു സ്വര്‍ണം നേടി മണിക്കൂറിനകമാണ് ലക്ഷ്യ സെന്നിലൂടെ ബാഡ്‍മിന്‍റണില്‍ രണ്ടാം സ്വര്‍ണം നേടിയത്. ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കായിരുന്നു വിജയം. സ്കോര്‍ 21- 15, 21- 13 എന്നിങ്ങനെ ആയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രിയും ഒളിമ്പിക്സ് പ്രതിഭകളെ അഭിനന്ദിച്ചു. വിജയികൾക്ക് രാജ്യത്തിൻ്റെ അഭിനന്ദന പ്രവാഹമാണ്.

0Shares