
പുതിയ സ്വകാര്യതാനയം നടപ്പാക്കാന്‍ ഉപയോക്താക്കളില്‍നിന്ന് കൗശലപൂര്‍വം അനുമതി വാങ്ങുകയാണെന്നു ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സ്വകാര്യതാ നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ഇത് ചൂണ്ടിക്കാട്ടി വാട്‌സാപ്പ് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കുകയാണ്. പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കളുടെ മേല്‍ വാട്സ്‌ആപ്പ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കേടതിയെ അറിയിച്ചു. . വിവര സംരക്ഷണത്തിനായി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

വാട്സ്‌ആപ്പിന്റേത് ട്രിക്ക് കണ്‍സെന്റാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിച്ചു. കൗശലത്തിലൂടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാട്സ്‌ആപ്പ് അയക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവില്‍വരുന്നതിന് മുന്‍പ് വാട്സ്‌ആപ്പിന്‍റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കോമ്ബറ്റീഷന്‍ നിയമത്തിന്‍റെ നാലാം വകുപ്പ് വാട്സ്‌ആപ്പ് ലംഘിച്ചുവെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്സ്‌ആപ്പ് നടത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
