Categories
കോഴിക്കോട് ആശുപത്രിയിലുണ്ടായ പൊട്ടിത്തെറിയും അഞ്ചുപേരുടെ മരണവും; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി; സംഭവത്തിൽ ദുരൂഹതയോ.?
Trending News





കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ പൊട്ടിത്തെറിയും അഞ്ചുപേരുടെ മരണത്തിലും സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി. തീപിടുത്തത്തിൽ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോർജ്ജ് മാധ്യമങ്ങളെ അറിയിച്ചു. സംഭവം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രെഡ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട്ട് നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് ഫോറെൻസിക് പരിശോധനയും നടക്കുന്നുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയർന്നതും പൊട്ടിത്തെറി ഉണ്ടായതും. സംഭവത്തിൽ ചികിത്സയിലായിരുന്ന അഞ്ചുപേർക്കാണ് ജീവൻനഷ്ടമായത്. മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്മോർട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കൽ കോളേജിലെ മെഡിക്കൽ ടീം ആയിരിക്കും അന്വേഷിക്കുക എന്നും മന്ത്രി പറഞ്ഞു.
Also Read

അതേസമയം അപകടം സംഭവിക്കുമ്പോൾ 151 രോഗികൾ ഉണ്ടായിരുന്നതയാണ് റിപ്പോർട്ട്. 114 പേർ ഇപ്പോഴും എംസിഎച്ചി (MCH) ൽ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളിൽ ചികിത്സ തേടിയത്. അപകടത്തിൽ പുക ഉയർന്നപ്പോൾ തന്നെ അഞ്ച് രോഗികൾ മരിച്ചതിൽ ദുരൂഹത ഉയരുകയാണ്. മരണപ്പെട്ടവരുടെ കുടുംബം പരാതിയുമായി രംഗത്ത വന്നിട്ടുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ പോയവരുടെ ചികിത്സാ ചിലവിൻ്റെ കാര്യത്തിൽ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. വലിയ ബില്ലുകളാണ് ആശുപത്രികൾ നൽകുന്നത്. ആർക്കും ചികിത്സ നിഷേധിക്കപ്പെടില്ല എന്നും ആശുപത്രികളിലെ വലിയ ബില്ലുകൾ എന്നത് സർക്കാർ നിരീക്ഷിക്കുന്നതായും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അപകടത്തിൽ 35 ബാറ്ററികൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്.


Sorry, there was a YouTube error.