കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ്; കാസർകോട് 89; രോഗവിമുക്തി 3517; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52

  • Post category:local news / news
  • Reading time:2 mins read
You are currently viewing കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ്; കാസർകോട് 89; രോഗവിമുക്തി 3517; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52

കേരളത്തിൽ ഇന്ന് 2791 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂർ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂർ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസർകോട് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 99 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . കോഴിക്കോട് 366, കൊല്ലം 293, മലപ്പുറം 275, എറണാകുളം 229, തൃശൂർ 221, കോട്ടയം 207, പത്തനംതിട്ട 205, കണ്ണൂർ 181, ആലപ്പുഴ 202, തിരുവനന്തപുരം 126, പാലക്കാട് 43, കാസർകോട് 77, വയനാട് 57, ഇടുക്കി 53 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,18,40,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4287 ആയി.

15 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ 3 വീതം, തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് 2 വീതം, കോട്ടയം, എറണാകുളം, തൃശൂർ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 249, പത്തനംതിട്ട 111, ആലപ്പുഴ 283, കോട്ടയം 370, ഇടുക്കി 203, എറണാകുളം 333, തൃശൂർ 232, പാലക്കാട് 150, മലപ്പുറം 342, കോഴിക്കോട് 412, വയനാട് 87, കണ്ണൂർ 282, കാസർകോട് 95 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,27,826 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,062 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,70,954 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 6108 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 616 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 356 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0Shares