കേരളത്തില്‍ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;  ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴാനാട്ടിൽ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയിൽ നിന്ന് എത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ . സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് കേസുകൾ ഇല്ല .

വയനാട് ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ നാല് പേർക്കും ആലപ്പുഴ , കോഴിക്കോട് ജില്ലകളിൽ ഈരണ്ട് പേർക്കും കൊല്ലം, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഒരോ ആൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്.

ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്താണ് 36 പേർ. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വയനാട്ടിലാണ് ഏറ്റവുമധികം പേർ ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേർ. 42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16.

0Shares