കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; ഇന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് 16 പേരെ

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;  ഇന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത് 16 പേരെ

കാസര്‍കോട് : ഇന്ന് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥരീകരിച്ചു. അജാനൂര്‍ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് കോവിഡ് സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി.

രോഗ ലക്ഷണങ്ങളുള്ള 16 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 1662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1451 പേരും ആശുപത്രികളില്‍ 211 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേ ഭാഗമായി 601 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു . 562 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്.

0Shares