Categories
news

കേഡര്‍ പാര്‍ട്ടി എന്നാല്‍ മനുഷ്യരെ കൊന്നു തള്ളല്‍ അല്ല; കെ. സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് കോടിയേരി

കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സി.പി.എം രീതി

ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് .എഫ്. ഐ പ്രവര്‍ത്തകനായ ധീരജിൻ്റെ കൊലപാതകത്തില്‍ കെ സുധാകരന്‍ പൊലീസില്‍ കീഴടങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.പി.സി.സി പ്രസിഡന്റിൻ്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരന്‍ തന്നെയാണ് പറയുന്നത്.

ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരന്‍ പറയുന്നു. ആ സ്ഥിതിക്ക് പൊലീസില്‍ കീഴടങ്ങാന്‍ സുധാകരന്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ‘കൊലക്ക് പകരം കൊലയെന്ന നയമല്ല സിപിഎമ്മിന്റേത്. കൊലപാതകം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്നതാണ് സി.പി.എം രീതി.

അക്രമങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ പങ്കാളിയാകരുത്. കേരളത്തിൻ്റെ ക്രമസമാധാനം തകരുന്നു എന്ന് പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നും കോടിയേരി കുറ്റപ്പെടുത്തി. കേഡര്‍ പാര്‍ട്ടി എന്നാല്‍ മനുഷ്യരെ കൊന്നു തള്ളല്‍ അല്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. കൊന്നു തള്ളിയാലും സി. പി. എം തകരില്ലെന്നും കോടിയേരി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest