Categories
articles Gulf Kerala local news

കെ.എം.സി.സി വെൽഫെയർ സ്കീം പ്രവാസികൾക്കും കുടുംബത്തിനും സ്വാന്തനമേകുന്ന പദ്ധതി; നിസാർ തളങ്കര

ദുബായ്: കെ.എം.സി.സി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന വെൽഫെയർ സ്കീം പദ്ധതി പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സ്വാന്തനമേകുന്ന പദ്ധതിയാണെന്ന് കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടുമായ നിസാർ തളങ്കര പറഞ്ഞു. കെ.എം.സി.സി വെൽഫെയർ സ്കീം ഹം സഫർ അംഗത്വ പ്രചാരണ ക്യാമ്പയിൻ ദുബായ് കെ.എം.സി.സി കാസർഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം മിഥിലാജ് സമീറിന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്ടിങ് പ്രസിഡന്റ് അൻവർ സാജിദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സർഫ്രാസ് പട്ടേൽ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ ഇബ്രാഹിം ഖലീൽ, അഫ്സൽ മൊട്ടമ്മൽ, ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ, ജില്ലാ നേതാക്കളായ സുബൈർ അബ്ദുല്ല, ഫൈസൽ മുഹ്‌സിൻ, ഇസ്മായിൽ നാലാംവാതുക്കൽ, പി.ഡി നൂറുദീൻ, സി.എ ബഷീർ പള്ളിക്കര, ഹസൈനാർ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി, ബഷീർ പാറപ്പള്ളി, റഫീഖ് ആസിഫ് ഹൊസങ്കടി, അബ്ബാസ് കെ പി, കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ജനറൽ സെക്രട്ടറി ഹസ്‌കർ ചൂരി, ട്രഷറർ ഉപ്പി കല്ലങ്കായ്, മണ്ഡലം നേതാക്കളായ താത്തു തല്ഹത്, സുഹൈൽ കോപ്പ, റസാഖ് ബദിയടുക്ക, സിനാൻ തോട്ടാൻ, വ്യവസായി സമീർ ബെസ്‌റ്റ്‌ ഗോൾഡ്, മുൻസിപ്പൽ ഭാരവാഹികളായ ഷിഫാസ്‌ പട്ടേൽ, മുഹമ്മദ് കാസിയറഗം, മിർസാദ് നെല്ലിക്കുന്ന്, തസ്‌ലീം ബെൽകാട്, ജാഫർ കുന്നിൽ, കാമിൽ ബാങ്കോട്, സലാം ബെദിര, അമീൻപള്ളിക്കാൽ, ഹനീഫ് നെല്ലിക്കുന്ന്, അസ്‌ലം ഗസാലി, ആഷിക് പള്ളം, സാജിദ് ടി എ, ഫസൽ റഹ്മാൻ ഖൈസ് ഹനീഫ റഹ്മാൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ ഗഫൂർ ഊദ് നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest