

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ
മദ്ഹേ മദീന റബീഹ് സമ്മേളനം സംഘടിപ്പിച്ചു. പ്രശ്ന സങ്കീർണതയുടെ വർത്തമാന കാലത്ത് മാനസിക വിഭ്രാന്തികൾക്ക് അടിമപ്പെടുന്ന മനുഷ്യന് മനഃസമാധാനം ലഭിക്കുവാനുള്ള വഴിയാണ് പുണ്യപ്രവാചകരുടെ (സ) പ്രകീർത്തന സദസ്സുകൾ. എന്നും കാലം കൊതിക്കുന്നത് മുഹമ്മദ് നബിയുടെ ജീവിത സന്ദേശത്തെയാണ്. എന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പണ്ഡിതനും എസ്.എം.എഫ് സംസ്ഥാന ട്രെയ്നറും പ്രമുഖ പ്രഭാഷകനുമായ ഷാഹുൽ ഹമീദ് അൻവരി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി നേത്രത്വം നൽകി. എം.സി ഹുസൈനാര് ഹാജി എടച്ചാക്കൈ, ഹനീഫ് ചെർക്കള, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, അഡ്വക്കേറ്റ് സാജിദ്, അഫ്സൽ മെട്ടമ്മൽ, തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ നന്ദി പറഞ്ഞു. പ്രവാചക പ്രകീർത്തനം കൊണ്ട് പ്രവാസി മണ്ണിൽ ഇതിഹാസം തീർത്ത റൗളത്തുൽ ജന്ന ബുർദ സംഘത്തിൻ്റെ ബുർദാലാപനവും മൗലൂദ് പാരായണവും അരങ്ങേറി. ബുർദ ആലാപനം ശ്രവിക്കാനും മൗലൂദിൽ പങ്കെടുക്കാനും നൂറുക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
