മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

You are currently viewing മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പരസ്യമായ എതിരാളി ഉണ്ടായിരുന്നത് വി എസ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വി എസ് എന്നാൽ വി എസ്സിന് ഒപ്പം നിൽക്കുന്ന സന്തത സഹചാരികളും അതിൽ പെടുന്നു. ഇക്കൂട്ടത്തിൽ കെ.എം ഷാജഹാനും പ്രധാന എതിരാളി തന്നെയാണ്. ഇവരെല്ലാവരും ആശയങ്ങൾ കൊണ്ട് ചില കാര്യങ്ങളിൽ പിണറായി വിജയനെ തള്ളിപ്പറയുന്നു. അതും പരസ്യമായിത്തന്നെ.

ഒട്ടനവധി ആരോപണങ്ങൾ നിലനിൽക്കെയാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതും. ഇതോടെ വി.എസ്സിൻ്റെ ശബ്ദം നിലച്ച അവസ്ഥയായി. പഴമൊഴിയിൽ പറഞ്ഞാൽ “പല്ല് കൊഴിഞ്ഞ സിംഹം” എന്ന വേണം വിശേഷിപ്പിക്കാൻ. പിണറായി സർക്കാർ അധികാരത്തിൽ വന്നത് മുതൽ എല്ലാ ഇടത് സന്തത സഹചാരികളും പിണറായിക്കൊപ്പം ചേർന്നു. വി.എസ് പക്ഷം പിടിച്ചവർ പോലും ഇപ്പോൾ പിണറായിക്കൊപ്പം പ്രവർത്തിക്കുന്നു.

ഇതിനിടെയാണ് വി.എസ്സിൻ്റെ പഴയ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ നിരന്തരം ഫേസ് ബുക്ക് പോസ്റ്റിടുന്നത്. ചല പോസ്റ്റുകൾ പ്രതിപക്ഷം ഏറ്റെടുക്കുന്നു. ഈ അടുത്തിടെ വന്ന രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനം പോലും കെ എം ഷാജഹാൻ്റെ ഫേസ്പോസ്റ്റിനെ ആധാരമാക്കിയാണ്. ഇപ്പോളിതാ സ്പ്രിംഗ്ലർ ഇടപാടുമായി ബന്ധപ്പെട്ട് പിണറായി നേരിടുന്ന രാഷ്ട്രീയ ചർച്ചയും. അതിനൊപ്പം ലാവലിൻ കേസിലെ ചില രഹസ്യങ്ങളും.

കെ.എം ഷാജഹാൻ ഇന്ന് ഇട്ട ഫേസ്‌ബുക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം :

2013 നവമ്പർ 5നാണ്‌, ലാവലിൻ അഴിമതി കേസിൽ, പിണറായി വിജയൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി കൊണ്ട് തിരുവനന്തപുരം സിബിഐ കോടതി വിധി പ്രഖ്യാപിച്ചത്. ഈ വിധിക്കെതിരെ സിബിഐ കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്മേൽ, 2017 ഓഗസ്റ്റ് 23 ന് ജസ്റ്റിന് പി ഉബൈദ് വിധി പ്രഖ്യാപിച്ചു. ആ വിധിയിൽ പിണറായി വിജയൻ (ആറാം പ്രതി), കെ മോഹനചന്ദ്രൻ (ഒന്നാം പ്രതി), എ ഫ്രാൻസിസ് (ഏഴാം പ്രതി) എന്നിവരെ ജസ്റ്റിസ് പി ഉബൈദ് കുറ്റവിമുക്തരാക്കി. കസ്തൂരി രംഗൻ (നാലാംപ്രതി), കെ ജി രാജശേഖരൻ നായർ (രണ്ടാം പ്രതി), ആർ ശിവദാസൻ (മൂന്നാംപ്രതി) എന്നിവർ വിചാരണ നേരിടണം എന്നും കോടതി വ്യക്തമാക്കി.

പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ട് 2017 ഓഗസ്റ്റ് 23 ന് വിധി പ്രഖ്യാപിച്ച ഹൈക്കോടതി ജഡ്ജിയായ പി ഉബൈദിനെയാണ് (അദ്ദേഹം 2019 ൽ റിട്ടയർ ചെയ്തു), പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ, കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അദ്ധ്യക്ഷനായി, ഉയർന്ന ശമ്പളത്തോടെയും മറ്റ് ആനുകൂല്യങ്ങളോടെയും,

കേരളം കോവിഡിന്റെ ഭീഷണി നേരിട്ടു കൊണ്ടിരിക്കുമ്പോഴും, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുമ്പോഴും, നിയമിച്ചിരിക്കുന്നത്!

ഇത് നിയമ ഭാഷയിൽ ‘quid pro quo’ ആണ് എന്നാണ് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
” സംതിങ്ങ് ഫോർ സംതിങ്ങ് ” എന്നാണ് ഈ ലാറ്റിൻ പദത്തിന്റെ അർത്ഥം. ഒരു പരിഗണനക്ക് വേറൊരു പരിഗണന എന്ന അർത്ഥവും ഇതിനുണ്ട്.

പിണറായി വിജയനെ ലാവലിൻ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയ പരിഗണനക്ക് പകരമായി, പിണറായി വിജയൻ പി ഉബൈദിന് തിരികെ നൽകിയ പരിഗണനയാണ് പിണറായി സർക്കാരിന് കീഴിലുള്ള ഈ ഉന്നത സ്ഥാനം എന്ന് ജനം കരുതിയാൽ, അവരെ കുറ്റപ്പെടുത്താനാവുമോ?

0Shares