
കാസർകോട്: പുതുതലമുറയുടെ കായിക അഭിരുചികളെ വളര്‍ത്തിയെടുക്കാന്‍ സ്‌പോര്‍ട്‌സ് അക്കാദമി എന്ന നവീന ആശയവുമായി കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ തലങ്ങളിലെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായാണ് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് തായന്നൂര്‍ കേന്ദ്രമായി സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിക്കുന്നത്.

വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പരിശീലനം നല്കും. തായന്നൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫ.പി. രഘുനാഥ് മുഖ്യാതിഥിയായി. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഗോപി മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍ , ഷൈലജ അയ്യങ്കാവ്, എന്‍ എസ് ജയശ്രീ , രാജീവന്‍ ചീരോല്‍, ഇ. ബാലകൃഷ്ണന്‍ , എം. വി ജഗന്നാഥ് , സെബാസ്റ്റ്യന്‍ മാത്യൂ, രാമചന്ദ്രന്‍ മാസ്റ്റര്‍, സുരേഷ് വയമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
