ചൈൽഡ് വെൽഫെയർ കമ്മിറ്റി വീടുകളിൽ സന്ദർശനം നടത്തി; ബോധ വത്കരണത്തിന് കുട്ടികളുമായും രക്ഷതാക്കളുമായും സംസാരിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ചൈൽഡ് വെൽഫെയർ കമ്മിറ്റി വീടുകളിൽ സന്ദർശനം നടത്തി; ബോധ വത്കരണത്തിന് കുട്ടികളുമായും രക്ഷതാക്കളുമായും സംസാരിച്ചു

കാസർകോട്: ബാല്യകാല പ്രായത്തിലുള്ള കുട്ടികൾ എല്ലാവരും സ്‌കൂളിൽ എത്തുന്നില്ല എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആവശ്യമായ ബോധവത്കരണത്തിനും നടപടികൾക്കുമായി കാസർകോട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി യുടെ നേതൃത്വത്തിൽ ട്രൈബൽ സെറ്റിൽമെണ്ടുകളിൽ സന്ദർശനം നടത്തി.

കള്ളാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട വീട്ടിക്കൽ, കുടുംബൂർ എന്നീ സെറ്റിൽമെണ്ടുകളിൽ പെട്ട മുഴുവൻ വീടുകളിൽ ആണ് സി.ഡബ്ല്യൂ.സിയുടെ നേതുത്വത്തിൽ സന്ദശനം നടത്തിയത്.

കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡിൽ സന്ദർശനം നടത്തുന്ന സി.ഡബ്ല്യൂ.സി

കൃത്യമായി വിദ്യാലയങ്ങളിൽ പങ്കെടുക്കാത്ത കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും സംവേദനം നടത്തുകയും ആവശ്യമായ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു.

കാസർകോട് ജില്ലാ സി.ഡബ്ല്യൂ.സി അംഗങ്ങളായ അഡ്വ. രേണുക ദേവി തങ്കച്ചി, അഡ്വ. ശ്രീജിത്ത്.എ, അഹമ്മദ് ഷറീൻ , അഡ്വ. ടിറ്റിമോൾ.കെ ജൂലീ എന്നിവർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നിന്നും ജിഷ, കള്ളാർ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സബിത, ട്രൈബൽ പ്രൊമോട്ടർ ദിനേശ് എന്നിവരും പങ്കെടുത്തു.

0Shares