
കാസർകോട്: സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കുന്നു. കോവിടിൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തി ഏറ്റെടുത്ത കരാറുകാർ ദുരിതത്തിലായി. കേരളത്തിലെ വികസനകാര്യത്തിൽ സർക്കാരിനെ സഹായിക്കുന്ന ഒരു വിഭാഗമാണ് കരാറുകാർ. നിർമ്മാണം നിലച്ചത് കാരണം കരാറുകാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ സംഭവിച്ചു. കൂടുതലായി കരാർ പണികൾ ജനുവരി മുതൽ മെയ് മാസം വരെയാണ് നടക്കാറ്. എന്നാൽ മാർച്ച് മാസത്തിൽ പൂർത്തീകരിക്കേണ്ട പല പദ്ധതികളും ഇപ്പോൾ പാതി വഴിയിൽ നിലച്ചിരിക്കുന്നു. ലോക് ഡൗൺ കാരണം പ്രവർത്തി പൂർത്തീകരിക്കാനോ പൂർത്തീകരിച്ച പ്രവർത്തിയുടെ ബില്ല് സമർപ്പിക്കാൻനോ സാധിച്ചിട്ടില്ല.
പദ്ധതിക്കായി കൊണ്ടുവന്ന സിമന്റ് പോലും കട്ട പിടിച്ച അവസ്ഥയിൽ. ബാങ്ക് പലിശ ഇടപാട് നടത്തിയ കരാറുകാർ ആത്മഹത്യയുടെ വക്കിലാണ്. വീടും പറമ്പും പണയം വെച്ചിട്ടാണ് അധിക കരാറുകാരും പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കോവിഡ് വില്ലനായി വന്നതോടെ മഴയ്ക്ക് മുമ്പ് തീർക്കേണ്ട പ്രവർത്തികൾ പാതി വഴിയിൽ നിലച്ചു. ഇതോടെ എല്ലാം താളം തെറ്റി. ബാങ്ക് പലിശ മുടങ്ങാതിരിക്കാൻ കരാറുകാർ നെട്ടോട്ടം ഓടുന്നു.

അതോടപ്പം ഈ കാലയളവിൽ സിമന്റ്റ് വിലയും നിർമ്മാണ സാമഗ്രികളുടെ വിലയും യാഥരു നിയന്ത്രണവുമില്ലാതെ വർധിച്ചിരിക്കുന്നു. 300/320 വില ഉണ്ടായിരുന്ന സിമന്റ്ന് 420 രൂപയാക്കി 40 ശതമാനത്തോളം വർധിച്ചിരിക്കുകയാണ്. ഇത് കരാറുകാർക്ക് ഇരട്ടി തിരിച്ചടിയായിമാറി. അതിനാൽ തന്നെ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കോൺട്രാക്ടർസ് യൂത്ത് വിംഗ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സിമന്റ് കോറി ഉൽപന്നങ്ങളുടെ വിലയിൽ സർക്കാർ ഇടപെടുക, നിർത്തിവെച്ച വർക്കുകൾ തുടങ്ങാൻ അനുവദിക്കുക, കരാറുകാർക്ക് നൽകാനുള്ള കുടിശ്ശിക പൂർണമായും നൽകുക, ബാങ്ക് പലിശ മൂന്നുമാസത്തേക്ക് പൂർണമായും ഒഴിവാക്കുക, ട്രഷറി നിയന്ത്രണം പൂർണമായും ഒഴിവാക്കുക, അന്യ ജില്ലയിൽ വർക്കുകൾ ഏറ്റെടുത്ത കരാറുകാർക്ക് വർക്ക് സൈറ്റിൽ പോകാനുള്ള സൗകര്യം ചെയ്തു തരിക എന്നീ ആവശ്യങ്ങൾക്കാണ് അടിയന്തരമായി സർക്കാർ ഇടപെടേണ്ടത് എന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. .
ദിനംപ്രതി മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ കരാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞില്ല. മാത്രവുമല്ല മുഖ്യമന്ത്രി കരാറുകാരുടെ പ്രശ്നത്തിൽ മൗനം പാലിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. കരാറുകാർ അനുഭവിക്കുന്ന ദുരിതത്തിൽ മാത്രം മുഖ്യമന്ത്രിയുടെ ശ്രദ്ധ എത്താത്തതിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്നും കരാറുകാർ പറഞ്ഞു. മെയ് 7 ന് (വ്യാഴാഴ്ച ഉച്ചയ്ക്ക്) 12 മണിക്കാണ് കാസർകോട് പി.ഡബ്ല്യു.ഡി ഓഫീസ് പരിസരത്തും ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തും കോവിഡ് നിയന്ത്രണം അനുസരിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം കരാറുകാരും അവരവരുടെ വീട്ടുമുറ്റത്ത് പ്ലക്കാർഡ് ഏന്തി പ്രതിഷേധത്തിൻ്റെ ഭാഗമാകും. ഇതിനെ പ്രതിഷേധ പ്ലക്കാർഡ് ദിനമായി ആചരിക്കുമെന്നും കോൺട്രാക്ടർ യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് നിസാർ കല്ലട്ര, സെക്രട്ടറി അലി മാവിനകട്ട, ട്രഷർ എം.ടി അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
