Categories
കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയിൽ കാഞ്ഞങ്ങാട്; സ്വാഗതസംഘം രൂപീകരണ യോഗം നടന്നു
Trending News


കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തിൽ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ ശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ടി.ഐ. മധുസൂദനൻ എം.എൽ.എ (പയ്യന്നുർ) ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ഡോക്ടർ സി.കെ. നാരായണ പണിക്കർ ജനാർദ്ദനൻ കുന്നരു വത്ത്, ചോയ്യമ്പു പണിക്കർ, ദാമോദരപ്പണിക്കർ കാഞ്ഞങ്ങാട്, കൊട്ടൻ കുഞ്ഞി അടോട്ട് എന്നിവർ സംസാരിച്ചു. വി. ഗോപാലകൃഷ്ണ പണിക്കർ സ്വാഗതവും വസന്തൻ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനുള്ള സ്വാഗതസംഘം ഭാരവാഹികളായി ഡോക്ടർ സി.കെ. നാരായണ പണിക്കരെ ചെയർമാനായും വി. ഗോപാലകൃഷ്ണ പണിക്കരെ ജനറൽ സെക്രട്ടറിയായും ടി.വി. ശ്രീധരൻ ചാമുണ്ഡിക്കുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. വർക്കിംഗ് ചെയർമാൻമാരായി കൊട്ടൻ കുഞ്ഞി അടോട്ട്, ജനാർദ്ദനൻ കുന്നരുവത്ത് ചാമുണ്ഡിക്കുന്ന് എന്നിവരെയും വൈസ് ചെയർമാൻമാരായി കുഞ്ഞിക്കണ്ണൻ കയ്യൂർ, സന്തോഷ് പാലായി, അനീഷ് ദീപം എന്നിവരെയും കൺവീനർമാരായി ശ്രീധരൻ ചാലക്കാട്, വസന്തകുമാർ കാട്ടുകുളങ്ങര, ടി.കെ. ദിനേശൻ ചാമുണ്ഡിക്കുന്ന് എന്നിവരെയും കോഡിനേറ്ററായി എൻ.കൃഷ്ണൻ വെള്ളൂരിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും.
Also Read

Sorry, there was a YouTube error.