സാമൂഹ്യ സുരക്ഷയ്ക്കായി കേരളം ഇന്നുമുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ അധികം നൽകും

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing സാമൂഹ്യ സുരക്ഷയ്ക്കായി കേരളം ഇന്നുമുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ അധികം നൽകും

കൊച്ചി: പെട്രോളിനും ഡീസലിനും കേരളം ഇന്നുമുതൽ രണ്ടുരൂപ അധികം നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച രണ്ടുരൂപ സെസാണ് നിലവിൽ വന്നത്. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നത്.

ഇത് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.5 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 96.53 രൂപയും ആയി വര്‍ധിക്കും.

നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയും ആയിരുന്നു. അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ്. ഡീസൽ ഒരു ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടക്കുന്നത്.

0Shares