ലോക്ക് ഡൌണ്‍ ആറാം ദിവസത്തിലേക്ക്; സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം; നിരീക്ഷണത്തിലുളളത് ഒരുലക്ഷത്തിലധികം ആളുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൌണ്‍ ആറാം ദിവസത്തിലേക്ക്; സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം; നിരീക്ഷണത്തിലുളളത് ഒരുലക്ഷത്തിലധികം ആളുകള്‍

ആദ്യമായി കൊവിഡ് മരണമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. ഇന്നലെ 6 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ചികിത്സയിലുളള നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി എഴുപത് പേരാണ് നിരീക്ഷണത്തിലുളളത്.

കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായുളള ലോക്ഡൗൺ ഇന്ന് ആറാം ദിനമാണ്. ഡ്രോൺ അടക്കം ഉപയോഗിച്ച് പോലീസിന്‍റെ പരിശോധന ഇന്നും തുടരും. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ കൂടുതൽ ക‌ശനമാക്കിയതിന്‍റെ ഭാഗമാണിത്.

അതേപോലെ തന്നെ സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിശോധനാഫലം 8 മണിക്കൂറിനുളളിൽ അറിയാൻ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്‍റെ പ്രത്യേകത.

0Shares