സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍, കുട്ടികൾക്ക് മുന്നറിയിപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ശക്തമായ കാറ്റും മഴയും; ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നല്‍, കുട്ടികൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മിറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം.

ആയതിനാല്‍ മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു.

0Shares