പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശന നടപടികളുമായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ട് പോവുന്നു.
ശബരിമലയില്‍ വനിതാ ജീവനക്കാരെ മണ്ഡല-മകരവിളക്ക് കാലത്ത് നിയമിക്കണമെന്നാണ് ദേവസ്വം കമ്മീഷണറുടെ പുതിയ സര്‍ക്കുലര്‍. ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്മെന്റ് വഴി എത്തിയ താല്കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. അതേസമയം, ശബരി മല ഡ്യൂട്ടിക്കായി 40ഓളം വനിതാ പോലിസിനെ ഒരുക്കിയതായും വാര്‍ത്തയുണ്ട്. ഈ ആഴ്ചതന്നെ പമ്പയിലേക്കും സന്നിധാനത്തേക്കും വിന്യസിക്കാന്‍ പോലിസ് തയ്യാറെടുക്കുന്നുണ്ട്. ഇതുപ്രകാരം ശബരിമലയില്‍ 14, 15 തിയ്യതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തും.
ഇത് സംബന്ധിച്ച് 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല്പതു പേരില്‍ 30 വനിതാ പൊലീസുകാരെയും 14, 15 തിയ്യതികളിയായി ശബരിമലയില്‍ എത്തും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം തന്നെ വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി പറഞ്ഞിരുന്നു. ജോലിയും വിശ്വാസവും രണ്ടാണ്. പൊലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മണ്ഡല-മകരവിളക്ക് കാലത്ത് വനിതാ ജീവനക്കാരെ നിയമിക്കണമെന്ന് ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലറും പുറത്തിറങ്ങി; ഈ ആഴ്ച 30 വനിതാ പോലീസുകാര്‍ ശബരിമലയിലെത്തും