ത്രിതല പഞ്ചായത്ത് വാർഡ്, ഡിവിഷൻ വിഭജനം അശാസ്ത്രീയമാവുന്നത് ശ്രദ്ധിക്കണം; കെ.ബി മുഹമ്മദ് കുഞ്ഞി

  • Post category:local news / news
  • Reading time:1 min read
You are currently viewing ത്രിതല പഞ്ചായത്ത് വാർഡ്, ഡിവിഷൻ വിഭജനം അശാസ്ത്രീയമാവുന്നത് ശ്രദ്ധിക്കണം; കെ.ബി മുഹമ്മദ് കുഞ്ഞി

കാസറഗോഡ്: കേരള സംസ്ഥാന ഭരണത്തിൽ ഭരണപക്ഷം കൊമ്പുകോർക്കൽ നടത്തി ജനശ്രദ്ധ തിരിച്ച് വിട്ട് ത്രിതല പഞ്ചായത്ത് വാർഡ്, ഡിവിഷൻ വിഭജനം അശാസ്ത്രീയമാക്കുന്നത് സസൂഷ്മം ശ്രദ്ധിക്കണമെന്ന് ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി. ദേലമ്പാടി പഞ്ചായത്ത് യു. ഡി.എഫ് കൺവെൻഷൻ അഡൂർ ബേങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേലാളൻമാരുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർ അശാസ്ത്രീയമായി വിഭജനം നടത്തുന്നതിന് മുതിർന്നാൽ അതിനെ തീരെ അപീൽ നൽകുമെന്നും അവിടങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുതിരുമെന്നും അത്തരം ഉദ്യോഗസ്ഥരോട് ഒരു ധാഷ്ടിണ്യവും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിൻ്റെ കൊള്ളരുതായിമയെ തുറന്ന് കാട്ടിപാരാധി നൽകിയ സി.പി.എം M.L.A പി.വി അൻവറിനെ പുറത്താക്കുന്നതിന് മുമ്പ് ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കുകയാണ് ചെയ്യേണ്ടത്. ഉളുപ്പില്ലാത്ത മുഖ്യനും സി.പി.എമ്മും മലയാളികൾക്ക് നാണക്കേടുണ്ടാക്കി. ഇതിന് ജനം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ചെയർമാൻ ടി.കെ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി.എച്ച് അഷ്റഫ് ഹാജി സ്വാഗതം പറഞ്ഞു. അഡൂർ ബേങ്ക് പ്രസിഡണ്ട് ഗോപാലൻ മണിയാണി, എ.ബി ബഷീർ, സിറാജുദീൻ പള്ളങ്കോട്, സി.എച്ച് അബ്ദുല്ല പരപ്പ, റാഫി അഡൂർ, സൂപ്പി കൊറ്റുമ്പ, ഹസൈനാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ താഹിറ ബഷീർ, മാണി, ഡി.എം.അബ്ദുല്ല ഹാജി പ്രസംഗിച്ചു. ഓക്ടോബർ 10 ന് മുമ്പ് വാർഡ് തല യു ഡി എഫ് കൺവെൻഷൻ പൂർത്തിയാക്കും.

0Shares