
കാസർകോട്: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാസർകോട് മർച്ചന്റ്സ് വനിതാവിംഗ് ബിസിനസ്സ് വുമൺ 2022 , വുമൺ ആക്ടിവിസ്റ്റ് 2022 എന്നീ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. കാസർകോട് നഗരസഭയിൽ താമസിക്കുന്നവർക്കും, ബിസിനസ്സ് / സാമൂഹിക സാസ്കാരിക പ്രവർത്തന മേഖല നഗരസഭയിൽ ആയിരിക്കുന്നവർക്കും അപേക്ഷിക്കാം.

എൻട്രികൾ കാസർകോട് മർച്ചൻറ്സ് വ്യാപാര ഭവനിൽ ലഭിക്കേണ്ട അവസാന തിയ്യതി 2022 ജനുവരി 15. കൂടുതൽ വിവരങ്ങൾക്ക് കാസർകോട് മർച്ചന്റ്സ് വ്യാപാര ഭവനുമായി ബന്ധപ്പെടുക. ഫോൺ: 8281962175.
