Categories
മാവിനക്കട്ടയിൽ കാറും ബസും കുട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരന് ഗുരുതര പരിക്ക്; മംഗലാപുരത്തേക്ക് മാറ്റി
Trending News





കാസർകോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് മാവിനക്കട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് ഗുരുതര പരിക്ക്. കാർ ഓടിച്ചിരുന്ന ഉപ്പള സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് എന്നാണ് വിവരം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ബസ് യാത്രക്കാർക്ക് പരിക്കില്ല. കാറിൽ മറ്റു യാത്രക്കാർ യുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല. പരിക്കേറ്റയാളെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. മുള്ളേരിയയിൽ നിന്ന് കുമ്പളയിലേക്ക് സർവീസ് നടത്തുന്ന ഗുരുവായൂരപ്പൻ ബസും KL 14 U 6794 ആൾട്ടോ കാറുമാണ് അപകടത്തിൽപെട്ടത്.
Also Read

Sorry, there was a YouTube error.