Categories
local news

കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ: വാർഷിക ജനറൽ ബോഡിയിൽ പ്രവർത്തകസമിതിയെ തെരഞ്ഞെടുത്തു

യോഗത്തിൽ 2022 – 24 വർഷത്തെ സംഘടനാ പ്രസിഡൻറായി ടി.എ ഇല്യാസിനെ തിരഞ്ഞെടുത്തു. തുടർന്ന് പ്രവർത്തകസമിതി അംഗങ്ങളൂടെ പാനൽ യോഗം അംഗീകരിച്ചു.

കാസർകോട് മർച്ചൻറ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം വ്യാപാര ഭവനിൽ ചേർന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന യോഗം കെ.വി.വി.ഇ.എസ്സ് ജില്ലാ പ്രസിഡൻറ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ മൊയ്തീൻ കുഞ്ഞി അധ്യക്ഷനായിരുന്നു.

യോഗത്തിൽ 2022 – 24 വർഷത്തെ സംഘടനാ പ്രസിഡൻറായി ടി.എ ഇല്യാസിനെ തിരഞ്ഞെടുത്തു. തുടർന്ന് പ്രവർത്തകസമിതി അംഗങ്ങളൂടെ പാനൽ യോഗം അംഗീകരിച്ചു. ജില്ലാ പ്രസിഡൻറിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ വെച്ച് പ്രസിഡൻറ് ജനറൽ സെക്രട്ടറിയായി കെ. ദിനേശിനെ നോമിനേറ്റ് ചെയ്യുകയും തുടർന്ന് മറ്റ് ഭാരവാഹികളെയും തെരഞ്ഞെടുക്കുകയായിരുന്നു.

എം.എം മുനീർ , സി.കെ.ഹാരീസ് , കെ.ശശിധരൻ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും , അജിത് കുമാർ സി.കെ, ഷറഫുദ്ദീൻ ത്വയിബ, മജീദ് ടി.ടി എന്നിവരെ സെക്രട്ടറിമാരായും ഐകകണ്ഠനേ തിരഞ്ഞെടുത്തു. ട്രഷറർ സ്ഥാനത്തേക്ക് നടന്ന മൽസരത്തിൽ നഹീം അങ്കോളയെ തെരഞ്ഞെടുത്തു. ജില്ല ട്രഷറർ മാഹിൻ കോളിക്കര, ജില്ല സെക്രട്ടറി ശശിധരൻ ജി.എസ്സ്, സംസ്ഥാന പ്രവർത്തകസമിതി അംഗം എ.എ.അസീസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *