
സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 02
കാസർകോട്: പുതു തലമുറയിലുള്ള ചിലർക്ക് പഴെയ നേതൃ നിരയോടുള്ള (ചില നേതാക്കളോടുള്ള) വൈരുധ്യമാണ് കാസർകോട് നഗരസഭയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് കഴിയാതെ പോകുന്നു. നഗര സഭയിൽ ഉടലെടുത്ത പല വിവാദങ്ങൾക്കും കാരണവും ഇതുതന്നെ. സ്ഥലം എം.എൽ.എക്ക് വേണ്ട ശക്തമായ പുന്തുണ നൽകാൻ പോലും നിലവിലെ നേതാക്കൾക്ക് കഴിയുനില്ല. ഇതിനൊക്കെയും മാറ്റം ഉണ്ടാവണമെങ്കിൽ ശക്തമായ തീരുമാനം കൈക്കൊള്ളുന്ന നേതാക്കൾ വേണം. നേതൃനിരയിൽ വേണ്ടത് ചെർക്കളത്തെ പോലുള്ള കരുത്തനായ നേതാവാണ്. അതിനാൽ തന്നെ നിലവിലെ നേതൃനിരയിൽ അഴിച്ചുപണി അനിവാര്യമാണെന്ന ചർച്ചയും ലീഗ് പ്രവർത്തകർക്കിടയിൽ നടക്കുന്നു.
ആരെങ്കിലും സോഷ്യൽ മീഡിയയിലൂടെ അവഹേളിച്ചാൽ പാർട്ടി വിട്ട് പോകുന്നവരോ രാഷ്ട്രീയം മതിയാക്കുന്നവരോ പൊതു പ്രവർത്തനം നിർത്തിവെക്കുന്നവരോ അല്ല സജീവ ലീഗ് പ്രവർത്തകർ. മുസ്ലിം ലീഗ് എന്താണെന്നും ലീഗ് ഈ സമൂഹത്തിന് എന്ത് സംഭാവന ചെയ്‌തെന്നും ആദ്യം പഠിക്കണം. ലീഗ് ചെയ്ത സംഭാവന എന്താണെന്ന് സാധാരണ ജങ്ങൾക്ക് നന്നായി അറിയാം. ഈ കൊറോണ പടർന്ന് പിടിക്കുമ്പോഴും സ്വന്തം കാര്യം മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് മുസ്ലിം ലീഗുകാർ.
പോഷക സംഘടനയായ കെ.എം.സി.സി നിലവിൽ ചെയ്യുന്ന പ്രവർത്തനം മാത്രം നോക്കിയാൽ മതി. സംസ്ഥാനത്ത് ബൈത്തു റഹ്മയുടെ പ്രവർത്തനവും ഏറ്റവും മാതൃകാപരമാണ്. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും അവകാശപ്പെടാൻ ഇല്ലാത്തത്രയും നന്മകളാണ് മുസ്ലിം ലീഗ് ചെയ്തു വരുന്നത്. ഇതൊക്കെയും തമസ്കരിച്ച് നിരന്തരം കുറ്റപ്പെടുത്തുന്നവർക്ക് ഉത്തരം നൽകേണ്ടതില്ല. മുൻ നേതാക്കളുടെ പാരമ്പര്യം മുസ്ലിം ലീഗ് കാത്തു സൂക്ഷിക്കുന്നതിനാലാണ് ലീഗിനൊപ്പം എന്നും അണികൾ അണിനിരക്കുന്നത് എന്നും ഒരു കെ.എം.സി.സി പ്രവർത്തകൻ പറഞ്ഞു.

കാസർകോട് നഗരസഭയിൽ ഇപ്പോഴും അസ്വാരസ്യം തുടരുകയാണ്. മുൻസിപ്പൽ കോൺസിലർമാർക്ക് ഇടയിൽ വിത്യസ്ത നിലപാടുകളാണുള്ളത്. പരസ്പരം വിശ്വാസം നഷ്ടപെട്ടത് പോലെയാണ് ഇപ്പോഴത്തെ പ്രവർത്തനം. കൗൺസിലർമാരുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട് ഈ അടുത്തിടെ പരിശോധന നടന്നതായും അതിൽ ഒരു വ്യക്തിയെ തേജോവധം ചെയ്തതായും മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിനൊക്കെയും പരിഹാരം കാണണമെങ്കിൽ നിലവിലെ നേതൃത്വത്തിന് സാദിക്കുന്നില്ല. നേതാക്കൾ നഗര സഭയുമായി അടുത്ത ബന്ധം ഉള്ളവരാണ്. അതിനാൽ തന്നെ ഇവർക്ക് ഇടപെടുന്നതിലും പരിമിതികളുണ്ടാവാം, അതുകൊണ്ടാവണം ഇങ്ങനെ മൗനം തുടരുന്നത്. ഇതിനൊക്കെയും മാറ്റമുണ്ടാവണമെങ്കിൽ ജില്ലാ നേതൃത്വം ശക്തിപെടുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അടുത്തിടെ നഗര സഭയിലുണ്ടായ സമൂസ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതിയിലും മുൻസിപ്പൽ അധികൃതർ അന്വേഷണം നടത്തിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ടും ഇപ്പോൾ ചർച്ചാ വിഷയമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തല അന്വേഷണം അട്ടിമറിക്കാൻ ചിലർ ശ്രമം നടത്തിയതായും അറിയുന്നു. ഇതിൻ്റെ ഭാഗമായി സെക്രട്ടറിയുടെ മുറിയിൽ കയ്യാങ്കളി നടന്നതായും പറയപ്പെടുന്നു. ഇതൊക്കെയും ഉദ്യോഗസ്ഥർക്കിടയിലും കൗൺസിലർമാർക്കിടയിലും വിയോജിപ്പുണ്ടാക്കിയിട്ടുണ്ട്.
ഇതിനിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. പാൻപരാഗ് മോഷണവുമായി ബന്ധപ്പെട്ട് പോലീസിൽ നൽകിയ പരാതിയിലും വൈരുധ്യമുണ്ട്. ലീഗിലെ ചില പ്രശ്നങ്ങൾ ഊതി വീർപ്പിച്ച് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കാൻ പ്രേരണ നൽകുന്നതും ഈ ഉദ്യോഗസ്ഥൻ എന്നാണ് പറഞ്ഞു കേൾക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ ലീഗിനെ തളർത്താനുള്ള ഗുഡ്ഡ നീക്കമാണോ ഇതെന്നും സംശയിക്കണം. നഗര സഭയിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ ചില കൂട്ട് കെട്ടുകളും ഇപ്പോൾ ചർച്ചാ വിഷയമാണ്.
തുടരും…
