കാസർകോട് നഗരത്തിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; അർദ്ധരാത്രി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് യുവാവ് ആക്രമണം നടത്തിയത്; സിനിമയെ വെല്ലുന്ന മൽപിടിത്തത്തിൽ പോലീസിനും പരിക്ക്

You are currently viewing കാസർകോട് നഗരത്തിൽ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം; അർദ്ധരാത്രി ഡോക്ടർമാർ താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് യുവാവ് ആക്രമണം നടത്തിയത്; സിനിമയെ വെല്ലുന്ന മൽപിടിത്തത്തിൽ പോലീസിനും പരിക്ക്

കാസർകോട്: നഗരത്തിലെ ഹോട്ടലില്‍ കൊലക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ബുധനാഴ്ച്ച പുലർച്ച രണ്ടു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ സിറ്റി ടവറില്‍ എത്തിയാണ് പ്രതി അഴിഞ്ഞാട്ടം നടത്തിയത്. അതിക്രമിച്ചുകയറിയ പ്രതി ഹോട്ടല്‍ മുറി അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് സഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പെടുത്തിയത്. പ്രതിയുടെ പരാക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.

ചൂരി ബട്ടംപാറയിലെ മഹേഷ് (26)ണ് ആക്രമണം നടത്തിയത്. പ്രതിയെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മഹേഷ്. നിരവധി തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്. സി.ഐ അബ്ദുര്‍ റഹീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇതിനിടെ സി.ഐ യെ കൈയ്യേറ്റം ചെയ്യാനും മഹേഷ് ശ്രമിച്ചു.

0Shares