Categories
ആവശ്യസാധനങ്ങളുമായി കാസർകോട്ട് നിന്നുള്ള രണ്ടാമത്തെ വാഹനം വായനാട്ടേക്ക് പുറപ്പെട്ടു; വരൂ ദിവസങ്ങളിലും പ്രവർത്തനം തുടരും; സഹായ സന്നദ്ധർ സാധനങ്ങൾ കളക്ടറേറ്റിലും ഹോസ്ദുര്‍ഗ് താലൂക്കിലും എത്തിക്കുക
Trending News





കാസർകോട്: വയനാട് ദുരന്തത്തിനിരയായവർക്ക് അവശ്യസാധന കിറ്റുകളുമായി പുറപ്പെടുന്ന രണ്ടാമത്തെ വാഹനം കാസര്കോഡ്റ്റ് നിന്നും പുറപ്പെട്ടു. വാഹനത്തിന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ എന്നിവരുടെ നേതൃത്വത്തിൽ രേഖകൾ കൈമാറി.
Also Read

ജില്ലാ ഭരണ സംവിധാനവും ജില്ലാ പഞ്ചായത്തും സഹകരിച്ചാണ് അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം പ്രവർത്തിക്കുന്നത്. ആദ്യ വാഹനം ഇന്നലെ രാത്രി തന്നെ പുറപ്പെട്ടിരുന്നു. വിദ്യാനഗര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഹോസ്ദുര്‍ഗ് താലൂക്കിലും അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയാണ്. അവശ്യസാധനങ്ങളുടെ ശേഖരണ കേന്ദ്രം വരും ദിവസങ്ങളിലും തുടരും. സഹായ സന്നദ്ധരായ സുമനസുകള്‍ അവശ്യ സാധനങ്ങളുടെ കിറ്റുകള്‍ കളക്ടറേറ്റിലും ഹോസ്ദുര്‍ഗ് താലൂക്കിലും എത്തിച്ചു നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കളക്ടറും അഭ്യര്‍ത്ഥിച്ചു.



Sorry, there was a YouTube error.