Categories
കാറഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

മുള്ളേരിയ(കാസറഗോഡ്): കാറഡുക്ക ഗ്രാമ പഞ്ചായത്ത് വികസന സദസ് നടത്തി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. “ജനങ്ങൾ നല്കിയ വിശ്വാസം എത്രത്തോളം പാലിച്ചു എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ജനാധിപത്യത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങൾക്കും, ഭാവിയിൽ ആസൂത്രണം ചെയ്യേണ്ട പദ്ധതികൾക്കും വികസന സദസ് വഴിയൊരുക്കുന്നതായി അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലയെ “വികസനത്തിൽ പതിനാലാമത്” എന്ന പഴയ കാഴ്ചപ്പാടിൽ നിന്ന് മാറ്റി, ദേശീയപാതാ പ്രവർത്തനം ആരംഭിച്ച് ഉദ്ഘാടനം ചെയ്ത ആദ്യ ജില്ല ആകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആരോഗ്യവും പാർപ്പിടവും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾക്കു മുൻഗണന നൽകിയതിലൂടെ അതിദാരിദ്ര്യരില്ലാത്ത ജില്ലയായി മാറ്റിയെടുക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read

അംഗൻവാടികൾ പൊതുജനാരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായി മാറിയതായും, കഴിഞ്ഞ വർഷത്തെ മികച്ച അംഗൻവാടിക്കുള്ള അവാർഡ് മൂടാംകുളം അംഗൻവാടി കരസ്ഥമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലാതല ഓവർഓൾ അവാർഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തിന് നേടാനും കഴിഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് ഹെഡ് ക്ലർക്ക് എം. സുരേന്ദ്രൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് നാസർ സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജൻ നന്ദിയും രേഖപ്പെടുത്തി. വികസന സദസിൻ്റെ ആമുഖം ജോയിന്റ് ഡയറക്ട്ർ ഓഫീസിലെ ക്ലർക്ക് ജിതിൻ അവതരിപ്പിച്ചു. ചടങ്ങിൽ വിവര പൊതുജന സമ്പർക്ക വകുപ്പ് തയ്യാറാക്കിയ സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളടങ്ങിയ വീഡിയോയും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം–വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുടെ സന്ദേശങ്ങളും പ്രദർശിപ്പിച്ചു. തുടർന്ന് പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും പ്രദർശിപ്പിച്ചു.

രാഷ്ട്രീയ കക്ഷി പ്രതിനിധി ശിവകൃഷ്ണ ഭട്ട്, വ്യാപാരി വ്യവസായി പ്രതിനിധി ഗണേഷ് വത്സ, മുൻ പഞ്ചായത്ത് സെക്രട്ടറി, കില റിസോഴ്സ് പേഴ്സൺ ഗംഗാധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയകുമാർ കരണി, CDS ചെയർപേഴ്സൺ സവിത നാരായണൻ എന്നിവർ ആശംസ അർപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രത്നാകരൻ, രാഷ്ട്രീയ പ്രതിനിധി ശങ്കരൻ, പഞ്ചായത്തംഗങ്ങൾ സന്തോഷ് സി.എൻ, ചിത്രകല ടി, തമ്പാൻ എം, സത്യവതി എസ്.ആർ, പ്രസീജ എ, രൂപ സത്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











