ഇന്ദിരയായി കങ്കണ; ‘ എമര്‍ജെന്‍സി’ യുടെ ടീസര്‍ പുറത്ത്

  • Post category:entertainment
  • Reading time:1 min read
You are currently viewing ഇന്ദിരയായി കങ്കണ; ‘ എമര്‍ജെന്‍സി’ യുടെ ടീസര്‍ പുറത്ത്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘എമർജൻസി ‘ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. അതിശയകരമായ പ്രകടനമാണ് ടീസറിൽ കങ്കണ നൽകിയിരിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘മണി കർണിക’യ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘എമർജൻസി’. ‘എമർജൻസി ‘ ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് മഹത്തായ ഒരു കാലഘട്ടം തന്റെ തലമുറക്ക് പരിചയപ്പെടുത്തുന്ന ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു രാഷ്ട്രീയ സിനിമയാണെന്നും കങ്കണ റണാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

0Shares