Categories
ഹരിത കർമ്മ സേനാഗംങ്ങൾക്ക് യോഗാപരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി
Trending News





തൃക്കരിപ്പൂർ(കാസർകോട്): അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ഗവ- ഹോമിയോ ഡിസ്പെൻസറി തൃക്കരിപ്പൂർൻ്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കായി യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ പരിപാടി ഉത്ഘാടനം ചെയ്തു. മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് യോഗ അനിവാര്യമാണ്. നമ്മുടെ പ്രകൃതിയുമായി പരമാവധി ഇണങ്ങിച്ചേർന്ന് ജീവിച്ചാൽ മാത്രമേ മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് ആരോഗ്യകരമായ നിലനിൽപ്പുള്ളൂ. ശരിയായ മാനസിക ശാരീരിക ആരോഗ്യത്തോടെയുള്ള അതിജീവനത്തിന് യോഗ നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ഇ.എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു, മെഡിക്കൽ ഓഫീസർ ഡോ സുജയ നായർ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി, വാർഡ് മെമ്പർ ഫായിസ് ബീരിച്ചേരി, വി.ഇ.ഒ പ്രസൂൺ, ഹെൽത്ത് ഇൻസ്പെക്ടർ സുപ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ ദിവ്യാ പി.വി യോഗാ ബോധവൽക്കരണ ക്ലാസ്സും പരിശീലനവും നടത്തി. വാർഡ് മെമ്പർ ഇ.ശശിധരൻ നന്ദി അറിയിച്ചു.

Sorry, there was a YouTube error.